Friday , April 19 2024
Home / News / നഗരസഭ ചില്ലു മാലിന്യങ്ങൾ ഓഗസ്റ്റ് 12 നു ശേഖരിക്കുന്നു

നഗരസഭ ചില്ലു മാലിന്യങ്ങൾ ഓഗസ്റ്റ് 12 നു ശേഖരിക്കുന്നു

എന്റെ നഗരം സുന്ദര നഗരം പദ്ധതിയുമായി ബന്ധപെട്ടു പൊട്ടിയതും പൊട്ടാത്തതുമായ കണ്ണാടി കുപ്പികൾ , ഗ്ലാസ്സുകൾ, കണ്ണാടികൾ എന്നിവ നഗര സഭ ശേഖരിക്കുന്നു . ഓഗസ്റ്റ്  പന്ത്രണ്ടാം തീയതി രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് 12 മണി വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനായി ശേഖരണ കേന്ദ്രങ്ങൾ തുറക്കും. ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം , വഞ്ചിയൂർ കോടതി ജംഗ്ഷൻ, ശാസ്തമംഗലം പൈപ്പിന്മൂട് ജംഗ്ഷൻ , കഴക്കൂട്ടം വാർഡ് കമ്മിറ്റീ ഓഫീസ്, ചാക്ക എച്ച് ഐ ഓഫീസിനു സമീപം , ശ്രീകാര്യം മാർക്കറ്റിനു സമീപം, കോവളം ജംഗ്ഷൻ എന്നിവിടങ്ങളിലാവും സംഭരണ കേന്ദ്രങ്ങൾ.

പൊതു സ്ഥലങ്ങളിൽ കൂടികിടക്കുന്നതും ഓടകളിലും ചവർകൂനകളിലും മറ്റു സ്ഥലങ്ങളിലും കിടക്കുന്നതുമായ പൊട്ടിയതും പൊട്ടാത്തതുമായ കണ്ണാടി കുപ്പികൾ , ഗ്ലാസ്സുകൾ , കണ്ണാടികൾഎന്നിവ നഗരസഭ തൊഴിലാളികളെ ഉപയോഗിച്ച്  ശേഖരിക്കും . പൊതു ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നു മേയർ അഭ്യർത്ഥിച്ചു.

About prakriti_htvm

Check Also

Vishu Festival of Kerala – New Year Celebration Day of Kerala

The nation is ablaze with vibrant Vishu celebrations, painted in the golden hues of Cassia …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.