
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മോഹന്‍ലാലും സുചിത്രയും മകള്‍ വിസ്മയയും പങ്കെടുത്തു. ചിത്രത്തിന്റെ പൂജയും നടന്നു. പ്രണവും ലാലും ചേര്‍ന്നാണ് തിരി തെളിച്ചു. ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ബാലതാരമായി വന്ന് പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രം കൂടിയാണ് ആദി. ജീത്തു ജോസഫാണ് സംവിധാനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി വി. എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ പൂജയും ചടങ്ങില്‍ നടന്നു. ലാല്‍ ജോസിന്റെ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ടീസറും പുറത്തിറക്കി.
Hello Trivandrum | News and Events at Trivandrum – Thiruvananthapuram Thiruvananthapuram – Trivandrum News