Friday , July 19 2024
Home / Lifestyle / Cuisine / പു​ട്ടി​ന്‍റെ വ്യ​ത്യ​സ്ത രു​ചി​ക​ളു​മാ​യി “പു​ട്ടോ​പ്യ’

പു​ട്ടി​ന്‍റെ വ്യ​ത്യ​സ്ത രു​ചി​ക​ളു​മാ​യി “പു​ട്ടോ​പ്യ’

തി​രു​വ​ന​ന്ത​പു​രം : മലയാളികളുടെ ഭക്ഷണ ക്രമങ്ങളിൽ പ്രീയങ്കരമായ ഒന്നാണ് ആവി പറക്കുന്ന പുട്ടും കറിയും.

ത​ല​സ്ഥാ​ന​വാ​സി​ക​ൾ​ക്കാ​യി എ​ക്കാ​ല​വും വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന കെ​ടി​ഡി​സി ഇ​ക്കു​റി പു​ട്ടു​ക​ളു​ടെ മേ​ള – “പു​ട്ടോ​പ്യ’ മ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ലെ സാ​യാ​ഹ്ന ഓ​പ്പ​ണ്‍ റ​സ്റ്റോ​റ​ന്‍റി​ൽ ഒ​രു​ക്കു​ന്നു.

ഏപ്രിൽ 21  മു​ത​ൽ 29 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 11 വ​രെ​യാ​ണ് പു​ട്ടോ​പ്യ മേ​ള ന​ട​ക്കു​ക. മു​പ്പ​തി​ൽ​പ​രം പു​ട്ടു​ക​ളു​ടെ നി​ര​യാ​ണ് പു​ട്ടോ​പ്യ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കെ​ടി​ഡി​സി​യു​ടെ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ പാ​ച​ക​ക്കാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര​ത്തോ​ടൊ​പ്പം രു​ചി​ക​ര​വു​മാ​ണ്. പ​ഞ്ച​വ​ർ​ണ​പു​ട്ട്, ബി​രി​യാ​ണി പു​ട്ട്, അ​റ​ബി​പു​ട്ട്, ന​വ​ര​സ​പു​ട്ട്, മു​ട്ട​പു​ട്ട്, ബീ​ഫ് പു​ട്ട്, ചി​ക്ക​ൻ​പു​ട്ട്, കൊ​ത്തു​പു​ട്ട് (ചി​ക്ക​ൻ ആ​ൻ​ഡ് മു​ട്ട), ചി​ക്ക​ൻ ടി​ക്ക മ​സാ​ല​പു​ട്ട്, ക​ണ​വ​പു​ട്ട്, കൊ​ഞ്ച് പു​ട്ട്, അ​രി പു​ട്ട്, ഗോ​ത​ന്പ് പു​ട്ട്, ചി​ര​ട്ട​പ്പു​ട്ട്, കോ​ണ്‍​പു​ട്ട്, വെ​ജി​റ്റ​ബി​ൾ കൊ​ത്തു​പു​ട്ട്, പ​നീ​ർ​പു​ട്ട് എ​ന്നി​ങ്ങ​നെ നീ​ളു​ന്നു.

കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കാ​യി ചോ​ക്ലേ​റ്റ് പു​ട്ട്, സ്ട്രോ​ബെ​റി പു​ട്ട്, ചോ​ക്ലേ​റ്റ് ആ​ൻ​ഡ് സ്ട്രോ​ബെ​റി പു​ട്ട് എ​ന്നി​വ​യും ഒ​രു​ക്കി​യി​രി​ക്കു​ന്നു.

രു​ചി​വൈ​വി​ധ്യ​ത്തി​ന്‍റെ പു​ട്ടു​നി​ര​യ്ക്കൊ​പ്പം പ​യ​ർ, പ​പ്പ​ടം, ചു​ക്കു​കാ​പ്പി എ​ന്നി​വ​യും ല​ഭി​ക്കും. 70 രൂ​പ മു​ത​ൽ 150 രൂ​പ​വ​രെ​യാ​ണ് പു​ട്ടു​ക​ളു​ടെ വി​ല.പു​ട്ടി​നൊ​പ്പം രു​ചി​ക്കൂ​ട്ടു​ക​ൾ വേ​റെ​യു​മു​ണ്ട്. ക​ട​ല​ക്ക​റി, വെ​ജി​റ്റ​ബി​ൾ മ​പ്പാ​സ് എ​ന്നി​വ​യോ​ടൊ​പ്പം നോ​ണ്‍ വെ​ജ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി കോ​ഴി​ചു​ട്ട​ത്, ബീ​ഫ് പെ​ര​ള​ൻ, ആ​ട് തേ​ങ്ങാ​ക്കൊ​ത്ത് കു​രു​മു​ള​ക് മ​സാ​ല, മീ​ൻ മു​ള​കി​ട്ട​ത്, താ​റാ​വ് മ​പ്പാ​സ്, ചെ​മ്മീ​ൻ തീ​യ​ൽ, ചി​ക്ക​ൻ കി​ളി​ക്കൂ​ട് തു​ട​ങ്ങി​യ​വ​യും ല​ഭി​ക്കും.

60 രൂ​പ മു​ത​ൽ 170 രൂ​പ​വ​രെ​യാ​ണ് ഇ​വ​യു​ടെ വി​ല. ഇ​തി​നു പു​റ​മെ നെ​യ്യി​ൽ വ​ഴ​റ്റി​യ പ​ഴ​വും ഐ​സ്ക്രീ​മും പാ​യ​സ​വും ല​ഭ്യ​മാ​ണ്.

മേ​ള​യി​ൽ ന​ട​ത്തു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് കെ​ടി​ഡി​സി​യു​ടെ റി​സോ​ർ​ട്ടു​ക​ളി​ൽ ര​ണ്ടു രാ​ത്രി/ മൂ​ന്നു പ​ക​ൽ താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​യി ന​ൽ​കും. ബു​ക്കിം​ഗി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും മാ​നേ​ജ​ർ, മ​സ്ക്ക​റ്റ് ഹോ​ട്ട​ൽ, തി​രു​വ​ന​ന്ത​പു​രം. ഫോ​ണ്‍ : 0471-2318990/2316105.

About prakriti_htvm

Check Also

Covid 19 – Triple Lockdown @ Trivandrum

The daily increase in the number of kovid patients is worrying the people. With the …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.