Saturday , September 30 2023
Home / Entertainment / Movie review

Movie review

നല്ല ഉദാഹരണം സുജാത…

‘മക്കൾക്ക് തോന്നുന്നതെല്ലാം വിളിച്ചു പറയാനുള്ള ചവറ്റുപാത്രമാണോ അമ്മ…?’ ആരോടെന്നില്ലാതെ സുജാത ഇതു പറഞ്ഞ് കണ്ണ് നിറയ്ക്കുമ്പോൾ സത്യത്തിൽ പ്രേക്ഷകന്റെ നെഞ്ചിലേക്കാണ് ആ ചോദ്യമുന വന്നു തറയ്ക്കുന്നത്. ആദ്യം കരഞ്ഞെങ്കിലും പതിയെപ്പതിയെ സുജാത തന്നെ അതിനുള്ള ഉത്തരവും നമുക്കു നൽകുന്നുണ്ട്. അതും മികച്ച രീതിയിൽ ആസ്വദിക്കാവുന്ന ഒരു ചലച്ചിത്രാനുഭവത്തിലൂടെ. നായകനില്ലാതെ, നായകന്റെ നിഴലു പോലുമില്ലാതെ ഒറ്റയ്ക്ക് നായികയുടെ ചുമലിലേറി അവസാനം വരെ മടുപ്പില്ലാതെ മുന്നോട്ടുപോകുന്ന ചിത്രമെന്നു തന്നെ വിശേഷിപ്പിക്കാം ‘ഉദാഹരണം സുജാത’യെ. …

Read More »

ക്ലിൻറ് – കണ്ണുകളെ ഈറനണിയിക്കുന്ന ഒരു അസാധാരണ ചിത്രം

ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ നിറക്കൂട്ടുകളുമായി മാലാഖമാര്‍ക്ക് പ്രിയപ്പെട്ട ആ കുഞ്ഞു മുഖം ഉണ്ടാകുമെന്ന് ഉറപ്പ്. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ദൈവാംശമുള്ള കുഞ്ഞുങ്ങള്‍ ഭൂമിയില്‍ ജന്മമെടുക്കുമെന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ ദൈവത്തിന്റെ വിരലുകളുമായായി ജന്മം കൊണ്ടവനാണ്  വര്‍ണങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റ്. വെറും രണ്ടായിരത്തി അഞ്ഞൂറ്റി ഇരിപത്തിരണ്ടു ദിവസം മാത്രം ഭൂമിയില്‍ ജീവിച്ച് ഇരുപത്തയ്യായിരത്തില്‍പരം ചിത്രങ്ങള്‍ വരച്ച് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത മഹാ പ്രതിഭ. വിടരും  മുന്‍പേ കൊഴിഞ്ഞു …

Read More »

തൊണ്ടി മുതലും ദൃക്സാക്ഷിയും

സമകാല മലയാളസിനിമയുടെ വഴി മാറ്റിയ ചിത്രങ്ങളിലൊന്നായ ‘മഹേഷിന്റെ പ്രതികാര’ത്തിനു ശേഷമെത്തിയ ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ സംവിധായകൻ എന്ന നിലയിൽ ദിലീഷിന്റെ ചുവടുറപ്പിക്കലാണ്. അക്ഷരാർ‌ഥത്തിൽ ഗംഭീരമെന്നു പറയാവുന്ന സിനിമ. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു മോഷണത്തിന്റെ തൊണ്ടി മുതലും അതിന്റെ ഏക ദൃക്സാക്ഷിയുമാണ് പ്രമേയം. മോഷണം തെളിയിക്കാനായി പൊലീസും പരാതിക്കാരും കഷ്ടപ്പെടുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രസാദും (സുരാജ് …

Read More »