Sunday , June 21 2026
Home / 2017 / July / 07

Daily Archives: 07/07/2017

നൂറിൽ പരം ചക്ക വിഭവങ്ങളുമായി അനന്തപുരി ചക്ക മഹോത്സവം

സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്, ജാക്ഫ്രൂട്ട് െപ്രാമോഷന്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനന്തപുരി ചക്കമഹോത്സവം ജൂണ്‍ 30-ന് കനകക്കുന്ന് സൂര്യകാന്തിയില്‍ തുടക്കമായി . പത്തുദിവസത്തെ മേളയില്‍ വിവിധയിനം ചക്കകളുടെയും ചക്കവിഭവങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. വരിക്ക ചക്കയിലുണ്ടാക്കിയ 20 കൂട്ടം തൊട്ടു കറികളുമായി നടക്കുന്ന ചക്ക ഊണ് ചക്കമേളയെ പരമ്പരാഗത വിഭവ മേളയാക്കി മാറ്റുന്നു പാറശാലക്കടുത്തുള്ള ഇടിച്ചക്കപ്ലാമൂട് സ്വദേശി ഷെഫീക്കും സംഘവുമാണ് ചക്ക ഊണ് ഒരുക്കുന്നത് …

Read More »

മോഹൻലാലിൻറെ മകൻ പ്രണവിന്റെ ചിത്രം – ആദി

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മോഹന്‍ലാലും സുചിത്രയും മകള്‍ വിസ്മയയും പങ്കെടുത്തു. ചിത്രത്തിന്റെ പൂജയും നടന്നു. പ്രണവും ലാലും ചേര്‍ന്നാണ് തിരി തെളിച്ചു. ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ബാലതാരമായി വന്ന് പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രം കൂടിയാണ് ആദി. ജീത്തു ജോസഫാണ് സംവിധാനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി …

Read More »

നിക്കോണ്‍ D820 ഉടന്‍ എത്തുന്നു

നാളിതുവരെ ഇറങ്ങിയ DSLR ക്യാമറകളിലെ ഒരു ക്ലാസിക് ആണ് നിക്കോണ്‍ D810. 2014ല്‍ പുറത്തിറക്കിയ ഈ ക്യാമറ പോലെ ലോകമെമ്പാടുമുള്ള റോ (RAW) ഷൂട്ടര്‍മാര്‍ക്ക് തൃപ്തി നല്‍കിയ മറ്റൊരു DSLR ഉണ്ടോ എന്നു പോലും സംശയമാണ്. D800/E എന്നീ ബോഡികളുടെ പണിക്കുറവു തീര്‍ത്തിറക്കിയ ഈ ബോഡി ഉജ്ജ്വല പ്രകടനമാണു നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ക്യാമറയ്ക്ക് ഒരു പിന്‍ഗാമി വരുന്നുവെന്നു കേള്‍ക്കുന്നത് ക്യാമറാ പ്രേമികളില്‍ ഏറെ ജിജ്ഞാസ ഉണര്‍ത്തുന്ന കാര്യമാണ്. പുതിയ …

Read More »

തിരുവനന്തപുരം ലൈറ്റ് മെട്രോയിൽ ടെക്നോ പാർക്ക് കൂടി ഉൾപ്പെടുത്തണം

നിർദിഷ്ട ലൈറ്റ് മെട്രോയുടെ രൂപ രേഖയിൽ കഴക്കൂട്ടം ടെക്നോപാര്ക്കിനെയും ഉൾപ്പെടുത്തണമെന്ന് ടെക്നോപാർക്കിലെ തൊഴിൽ ദാതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഏകദേശം മുന്നൂറോളം കമ്പനികളായി 45000 ഓളം ഐ ടി തൊഴിലാളികളും അതിന്റെ പകുതിയോളം അനുബന്ധ തൊഴിലിലേർപ്പെട്ടിരിക്കുന്നവരും ജോലി ചെയ്യന്ന ടെക്നോപാർക്കിന്റെ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു . ഇപ്പോഴത്തെ നിലയിൽ പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിന്ന് തുടങ്ങി കഴക്കൂട്ടം എം സി റോഡ് വഴി കാര്യവട്ടം , …

Read More »