മെഹ്താബിബിനെയും നിലനിർത്തി . ജിംഗാനെ ഡ്രാഫ്റ്റിലൂടെ നേടിയെടുക്കാൻ ശ്രമം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന മലയാളിയായ വിനീതിനെ ബ്ലാസ്റ്റേഴ്സിൽ നിലനിർത്താൻ തീരുമാനം. കൂടാതെ മിഡ് ഫീൽഡർ മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്സിൽ തന്നെ നിലനിർത്തും . കഴിഞ്ഞ സീസണിൽ പ്രതിരോധ നിരയിലെ മിന്നും താരമായിരുന്ന സന്ദേശ് ജിംഗാനെ ഡ്രാഫ്റ്റിലൂടെ നേടിയെടുത്തു ടീമിലെത്തിക്കാനാണ് ശ്രമം. കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച വിനീതിനെ ടീമിൽ നിലനിർത്തിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്
Read More »Yearly Archives: 2017
ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു: വില 500 രൂപ
മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഈ മാസം പുറത്തിറക്കിയേക്കും. 500 രൂപ മാത്രമായിരിക്കും ഫോണിന്റെ വിലയെന്നും സൂചനയുണ്ട്. ജൂലായ് 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിക്കുക. വിലകുറച്ച് രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് പദ്ധതി. ജൂലായ് അവസാനത്തോടെയോ ആഗ്‌സറ്റ് ആദ്യവാരത്തിലൊ ഫോണ്‍ വിപണിയിലെത്തും. അതിനിടെ കഴിഞ്ഞ ഏപ്രില്‍ 11ന് പ്രഖ്യാപിച്ച 84 ദിവസത്തെ ധന്‍ധനാധന്‍ …
Read More »തൊണ്ടി മുതലും ദൃക്സാക്ഷിയും
സമകാല മലയാളസിനിമയുടെ വഴി മാറ്റിയ ചിത്രങ്ങളിലൊന്നായ ‘മഹേഷിന്റെ പ്രതികാര’ത്തിനു ശേഷമെത്തിയ ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ സംവിധായകൻ എന്ന നിലയിൽ ദിലീഷിന്റെ ചുവടുറപ്പിക്കലാണ്. അക്ഷരാർഥത്തിൽ ഗംഭീരമെന്നു പറയാവുന്ന സിനിമ. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു മോഷണത്തിന്റെ തൊണ്ടി മുതലും അതിന്റെ ഏക ദൃക്സാക്ഷിയുമാണ് പ്രമേയം. മോഷണം തെളിയിക്കാനായി പൊലീസും പരാതിക്കാരും കഷ്ടപ്പെടുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രസാദും (സുരാജ് …
Read More »കഴക്കൂട്ടത്തിന്റെ മുഖം മാറും
ബൈപ്പാസ് ജങ്ഷനില്‍ ഓഡിറ്റോറിയവും ആംഫി തിേയറ്ററും പാര്‍ക്കിങ് കേന്ദ്രവും * ക്ഷേത്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു െെബപ്പാസ് ജങ്ഷനിൽ ഓഡിറ്റോറിയവും ആംഫി തിേയറ്ററും പാർക്കിങ് കേന്ദ്രവും ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു ടെക്നോ നഗരത്തിന്റെ മുഖം മാറ്റുന്ന 14 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി. നാട്ടുകാർക്കും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം ഒരു പോലെ ഉപയോഗപ്രദമാകുന്ന നിർമാണ പ്രവർത്തനങ്ങൾ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. അഞ്ച് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴക്കൂട്ടം കുളങ്ങര …
Read More »കോവളം സമുദ്ര ബീച്ച് പാർക്ക് മുഖംമിനുക്കുന്നു
ലൈറ്റ്ഹൗസ് ബീച്ചിൽ പുതിയ ഇൻഫർമേഷൻ സെന്ററും ടോയ്‌ലറ്റ് ബ്ലോക്കും തീരഭംഗിക്കു മോടികൂട്ടാനായി ഗോവൻ മാതൃകയിലുള്ള കെട്ടിടങ്ങളുമായി സമുദ്ര ബീച്ച് പാർക്ക് മുഖംമിനുക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലിന്റെ പദ്ധതികളുടെ ഭാഗമായാണ് സമുദ്ര ബീച്ച് പാർക്കും കോവളത്തെ ലൈറ്റ് ഹൗസ് ബീച്ചും നവീകരിക്കുന്നത്. കോവളം ലൈറ്റ് ഹൗസ്, ഗ്രോവ് ബീച്ചുകളിൽ ടൂറിസംവകുപ്പിന്റെ ശ്രദ്ധയെത്താറുണ്ടെങ്കിലും സമുദ്ര ബീച്ചിനോട് അവഗണനയാണ് തുടർന്നുവരുന്നത്. ബീച്ചിലെ പാർക്കും പുൽത്തകിടിയും ടൂറിസം വകുപ്പിന്റെ കെട്ടിടങ്ങളുമെല്ലാം നാശത്തിലായിരുന്നു. …
Read More »അനന്ത തുടരാൻ കോർപ്പറേഷൻ
മഴവെള്ളം ഒഴുക്കാൻ പദ്ധതി പാളയം മുതൽ കിഴക്കേക്കോട്ടവരെയുള്ള വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഭൂപ്രകൃതിയനുസരിച്ച് മഴപെയ്താൽ തമ്പാനൂരിലും കിഴക്കേക്കോട്ടയിലും വെള്ളം നിറയും. എത്രയുംവേഗം വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തുക. ഇതിനായി പുതിയ ഓടകളും ഭൂഗർഭകനാലുകളും നിർമിക്കും നിലവിലുള്ള ഓടകളുടെയും കനാലുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കും നിശ്ചിത ഇടവേളകളിൽ ഓടകളിൽ അടിഞ്ഞുകൂടുന്ന മണ്ണും ചെളിയും നീക്കം ചെയ്യൽ. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതോടെ ഓടകളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളിലാക്കി മാലിന്യമെറിയുന്നതിന്റെ അളവ് കുറയുമെന്ന് …
Read More »സ്മാർട്ട് സിറ്റി 100 ദിവസം കൗണ്ട്ഡൗൺ
പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കോർപ്പറേഷൻ നടപടികൾ തുടങ്ങി. സ്മാർട്ട്‌സിറ്റി പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക കർമപദ്ധതിയും തയ്യാറാക്കും. ഒന്നരവർഷം മുൻപ് കൊച്ചിക്ക് സ്മാർട്ട് സിറ്റി ലഭിച്ചെങ്കിലും സമയബന്ധിതമായി പണി ആരംഭിക്കാൻപോലുമായില്ല. ഇവിടെ സംഭവിച്ച പോരായ്മകൾ തിരുത്തി മുന്നോട്ടുപോകാനാണ് തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് സാങ്കേതികവിദഗ്ദ്ധർ, കൺസൾട്ടൻസി പ്രതിനിധികൾ എന്നിവരുമായി കോർപ്പറേഷൻ ചർച്ചകൾ തുടങ്ങി. …
Read More »
Hello Trivandrum | News and Events at Trivandrum – Thiruvananthapuram Thiruvananthapuram – Trivandrum News