ബാംഗ്ലൂർ ആസ്ഥാനമായ ബൈക്ക് റെന്റിങ് സ്ഥാപനമായ ROYAL BROTHERS Bike Rentel Company ഓൺലൈൻ വഴി ബൈക്കുകൾ വാടകയ്ക്ക് നല്കുന്ന പദ്ധതിക്ക് തിരുവനന്തപുരത്തു തുടക്കം കുറിച്ചു . കഴിഞ്ഞ ദിവസം 9 പുതിയ ബൈക്കുകൾ തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ രജിസ്റ്റർ ചെയ്തു കൊണ്ട് പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ റോയൽ എൻഫീൽഡ് ബൈക്കുകളും വരും ദിവസങ്ങളിൽ ഗിയർലെസ്സ് സ്കൂട്ടറുകളും ലഭ്യമാകും . ബൈക്കുകൾ ബുക്ക് ചെയ്യുന്നതും പേയ്‌മെന്റുകൾ നടത്തുന്നതും പൂർണമായും ഓൺലൈനിൽ കൂടി മാത്രമാകും . https://www.royalbrothers.in മണിക്കൂറുകൾക്കും ദിവസ വാടകയ്ക്കും ബൈക്കുകൾ ലഭ്യമാകും. തമ്പാനൂർ, കഴക്കൂട്ടം, ബേക്കറി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പിക്ക് അപ്പ് പോയിന്റുകൾ ഉണ്ടാകും.