Tuesday , October 14 2025
Home / Lifestyle / Cuisine / മസ്കറ്റ് ഹോട്ടലിൽ സായാഹ്‌ന റെസ്റ്റോറന്റ് വീണ്ടും , നാളെ മുതൽ കുമരകം ഭക്ഷ്യമേള

മസ്കറ്റ് ഹോട്ടലിൽ സായാഹ്‌ന റെസ്റ്റോറന്റ് വീണ്ടും , നാളെ മുതൽ കുമരകം ഭക്ഷ്യമേള

തലസ്ഥാന നഗര നിവാസികൾക്കും തലസ്ഥാനത്തു സന്ദർശനം നടത്തുന്നവർക്കും സന്തോഷ വാർത്തയുമായി കെ ടീ ഡീ സി യുടെ പ്രമുഖ ഹോട്ടലായ മസ്കറ്റ് ഹോട്ടൽ . മസ്കറ്റ് സായാഹ്‌ന റെസ്റ്റോറന്റ് സെപ്തംബര് ആദ്യത്തെ ആഴ്ച മുതൽ വീണ്ടും പ്രവർത്തനം തുടങ്ങുന്നു കൂടുതൽ വിഭവങ്ങൾ, വിലക്കുറവ് എന്നീ ആകര്ഷണങ്ങളോട് കൂടിയാണ് സായാഹ്‌ന ഗാർഡൻ റെസ്റ്റോറന്റ് വീണ്ടും തുറക്കുന്നത് . മസ്കറ്റ് ഹോട്ടൽ വളപ്പിലെ ഉദ്യാനവും ആകർഷണീയമായ ലൈറ്റിങ്ങും ഉൾപ്പടെ വശ്യ സുന്ദരമായ അന്തരീക്ഷത്തിലാണ് സായാഹ്‌ന പ്രവർത്തിക്കുക എന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു .

എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ 11 മണി വരെ ആണ് സായാഹ്‌ന പ്രവർത്തിക്കുക. വിവിധ തരം ദോശകൾ, പുട്ടുകൾ എന്നിവയ്ക്ക് പുറമെ കട്ലറ്റ് , ഉഴുന്ന് വട, കൊത്തു പെറോട്ട, ബീഫ് ഓംലറ്റ്, പഴം പൊരി, ചിക്കൻ ചുരുട്ട്,  ഇല അട തുടങ്ങിയ വിഭവങ്ങളും മിതമായ നിരക്കിൽ റെസ്റ്റോറന്റിൽ ലഭിക്കും .കൂടാതെ വിവിധ തരം ജൂസുകൾ, ഐസ് ക്രീമുകൾ, പുഡിങ്ങുകൾ എന്നിവയും അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു.

കുറഞ്ഞ ബജറ്റിൽ കുടുംബ സമേതം സായാഹ്നം ഉദ്യാനത്തിൽ ചിലവഴിക്കാൻ പറ്റുന്ന രീതിയിലാണ് മസ്കറ്റ് ഹോട്ടലിന്റെ പുതിയ നീക്കം .

സായാഹ്‌ന പ്രവർത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി ഓഗസ്റ്റ് ഇരുപത്തി ആറാം തീയതി മുതൽ കുമരകം ഭക്ഷ്യ മേള മസ്കറ്റ്ഹോ ട്ടലിൽ നടത്തുന്നു . താറാവ് ഷാപ്പുകറി, കുമരകം കരിമീൻ പൊള്ളിച്ചത് , ഞണ്ടു റോസ്റ്റ് , ചെമ്മീൻ കറി തുടങ്ങി കുട്ടനാടൻ രുചികളുമായി നാവേറും സ്വാദിഷ്ട വിഭവങ്ങളോടെ ഭക്ഷ്യമേള 26 മുതൽ സെപ്തംബര് 2 വരെ നടത്തപ്പെടും. അതിന്റെ പിറ്റേ ദിവസം മുതലായിരിക്കും സായാഹ്‌ന പ്രവർത്തനം തുടങ്ങുക .

സായാഹ്നായിലെ ചില സാമ്പിൾ വിലവിവര പട്ടിക

ഗീ റോസ്റ്റ്: 50 രൂപ
ബർഗർ: 70 രൂപ
ബീഫ് ഓംലറ്റ്: 60രൂപ
ചിക്കൻ ചുരുട്ടും ഉള്ളി സലാഡും: 60 രൂപ
ജ്യൂസ്: 40 രൂപ
മിൽക്ക് ഷേക്ക്: 50 രൂപ
കരിക്ക് ഷേക്ക്: 60 രൂപ

About prakriti_htvm

Check Also

Onam-2025-hello-trivandrum

Kerala All Set for Grand Onam Celebrations

September 03 – 09, 2025Thiruvananthapuram | September 1, 2025 — Kerala is gearing up for …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.