അഴകിന്റെ കാഴ്ചകളുമായി മൽസ്യോത്സവം
വിസ്മയ കാഴ്ചകളൊരുക്കി ടാഗോര്‍ തിയറ്ററില്‍ മത്സ്യോത്സവത്തിന് തുടക്കമായി. ഗപ്പി മുതല്‍ ആമസോണ്‍ തീരത്തെ ക്യാറ്റ് ഫിഷ് വരെ നീളുന്ന മത്സ്യങ്ങള്‍, മത്സ്യകൃഷി രീതികള്‍, മത്സ്യ വിഭവങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും ഇതോടൊപ്പമുണ്ട്. തെക്കേ അമേരിക്കകാരി വിഡൊ റെറ്റട്ര, ഓസ്ട്രേലിയക്കാരി അരോണ, വെളിച്ചം അടിച്ചാല്‍ വെട്ടിത്തിളങ്ങുന്ന നിയോണ്‍ ടെട്രതുടങ്ങിയ മത്സ്യങ്ങളാണ് പ്രദര്‍ശനത്തിലെ താരങ്ങള്‍. പരിചിത മുഖങ്ങളായ ഗപ്പി, ഏഞ്ചല്‍, ഗോള്‍ഡ് ഫിഷ് തുടങ്ങിയ മത്സ്യങ്ങളും താരപ്പകിട്ട് കൈവിടാതെ പ്രദര്‍ശനത്തിലുണ്ട്. …
Read More »സത്യമേത്, മിഥ്യയേത് എന്നറിയാതെ അനന്തപദ്മനാഭന്റെ പ്രജകൾ
രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന നിധിശേഖരമുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന് ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്. ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ… തിരുവതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട …
Read More »നാളെ മുതൽ സംസ്ഥാനത്തു സമര പെരുമഴ
G S T യു മായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലെ അവ്യക്തതകൾ തുടരുന്നതിനിടെ വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച കടയടപ്പ് സമരം പ്രഖ്യാപിച്ചു . സമരത്തിൽ നിന്ന് പിന്മാറണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിട്ടും വ്യാപാരികൾ തയാറായിട്ടില്ല. G S T യുമായി ബന്ധപ്പെട്ടുള്ള വിലവര്ധനവിനെ കുറിച്ച് ചർച്ച ചെയ്യാൻ ധനമന്ത്രി വിളിച്ചു ചേർത്ത യോഗം അലസി പിരിഞ്ഞതിന് പിന്നാലെ ആയിരുന്നു കടയടപ്പ് സമരം പ്രഖ്യാപിച്ചത് . സമരം …
Read More »നൂറിൽ പരം ചക്ക വിഭവങ്ങളുമായി അനന്തപുരി ചക്ക മഹോത്സവം
സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്, ജാക്ഫ്രൂട്ട് െപ്രാമോഷന്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനന്തപുരി ചക്കമഹോത്സവം ജൂണ്‍ 30-ന് കനകക്കുന്ന് സൂര്യകാന്തിയില്‍ തുടക്കമായി . പത്തുദിവസത്തെ മേളയില്‍ വിവിധയിനം ചക്കകളുടെയും ചക്കവിഭവങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. വരിക്ക ചക്കയിലുണ്ടാക്കിയ 20 കൂട്ടം തൊട്ടു കറികളുമായി നടക്കുന്ന ചക്ക ഊണ് ചക്കമേളയെ പരമ്പരാഗത വിഭവ മേളയാക്കി മാറ്റുന്നു പാറശാലക്കടുത്തുള്ള ഇടിച്ചക്കപ്ലാമൂട് സ്വദേശി ഷെഫീക്കും സംഘവുമാണ് ചക്ക ഊണ് ഒരുക്കുന്നത് …
Read More »മോഹൻലാലിൻറെ മകൻ പ്രണവിന്റെ ചിത്രം – ആദി
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മോഹന്‍ലാലും സുചിത്രയും മകള്‍ വിസ്മയയും പങ്കെടുത്തു. ചിത്രത്തിന്റെ പൂജയും നടന്നു. പ്രണവും ലാലും ചേര്‍ന്നാണ് തിരി തെളിച്ചു. ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ബാലതാരമായി വന്ന് പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രം കൂടിയാണ് ആദി. ജീത്തു ജോസഫാണ് സംവിധാനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി …
Read More »നിക്കോണ്‍ D820 ഉടന്‍ എത്തുന്നു
നാളിതുവരെ ഇറങ്ങിയ DSLR ക്യാമറകളിലെ ഒരു ക്ലാസിക് ആണ് നിക്കോണ്‍ D810. 2014ല്‍ പുറത്തിറക്കിയ ഈ ക്യാമറ പോലെ ലോകമെമ്പാടുമുള്ള റോ (RAW) ഷൂട്ടര്‍മാര്‍ക്ക് തൃപ്തി നല്‍കിയ മറ്റൊരു DSLR ഉണ്ടോ എന്നു പോലും സംശയമാണ്. D800/E എന്നീ ബോഡികളുടെ പണിക്കുറവു തീര്‍ത്തിറക്കിയ ഈ ബോഡി ഉജ്ജ്വല പ്രകടനമാണു നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ക്യാമറയ്ക്ക് ഒരു പിന്‍ഗാമി വരുന്നുവെന്നു കേള്‍ക്കുന്നത് ക്യാമറാ പ്രേമികളില്‍ ഏറെ ജിജ്ഞാസ ഉണര്‍ത്തുന്ന കാര്യമാണ്. പുതിയ …
Read More »തിരുവനന്തപുരം ലൈറ്റ് മെട്രോയിൽ ടെക്നോ പാർക്ക് കൂടി ഉൾപ്പെടുത്തണം
നിർദിഷ്ട ലൈറ്റ് മെട്രോയുടെ രൂപ രേഖയിൽ കഴക്കൂട്ടം ടെക്നോപാര്ക്കിനെയും ഉൾപ്പെടുത്തണമെന്ന് ടെക്നോപാർക്കിലെ തൊഴിൽ ദാതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഏകദേശം മുന്നൂറോളം കമ്പനികളായി 45000 ഓളം ഐ ടി തൊഴിലാളികളും അതിന്റെ പകുതിയോളം അനുബന്ധ തൊഴിലിലേർപ്പെട്ടിരിക്കുന്നവരും ജോലി ചെയ്യന്ന ടെക്നോപാർക്കിന്റെ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു . ഇപ്പോഴത്തെ നിലയിൽ പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിന്ന് തുടങ്ങി കഴക്കൂട്ടം എം സി റോഡ് വഴി കാര്യവട്ടം , …
Read More »Grilled Chicken Escalope with Fresh Salsa Recipe
Chicken marinated in home-made spice powder and green paste. Grilled to perfection and served with a fresh salsa of grapes, spring onion and cherry tomatoes.
Read More »‘വെളിപാടിന്റെ പുസ്തകം’ – പതിനൊന്നു വർഷത്തിനുശേഷം മേനംകുളത്ത് വീണ്ടും ലാൽ
തിരുവനന്തപുരം∙ മേനംകുളത്തെ മജിസ്ട്രേട്ടീവ് ബംഗ്ലാവിൽ മോഹൻലാൽ വീണ്ടും എത്തി. ‘വെളിപാടിന്റെ പുസ്തകം’ സിനിമ ചിത്രീകരണത്തിനുവേണ്ടി ആയിരുന്നു രണ്ടാംവരവ്. പതിനൊന്നു വർഷത്തിനു ശേഷമാണു ലാൽ ഇവിടെ എത്തുന്നത്. മുൻ എംഎൽഎയും റിട്ട.മജിസ്ട്രേട്ടുമായിരുന്ന ജെസി മൊറൈസിന്റെ ഇരുനില വീടാണു മജിസ്ട്രേട്ടീവ് ബംഗ്ലാവ്. മഹാസമുദ്രം ഷൂട്ടിങ്ങിനായി 2006ലാണു ലാൽ ഇവിടെ ആദ്യം എത്തിയത്. ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗമായിരുന്നു അന്നു ചിത്രീകരിച്ചത്. മുണ്ടുമടക്കിയുടുത്തു പങ്കായം കൊണ്ട് എതിരാളികളെ നേരിട്ട ഇസഹാക്കിനെ ഇന്നും ഇവർ …
Read More »