Monday , December 1 2025
Home / 2017 / July / 05

Daily Archives: 05/07/2017

‘വെളിപാടിന്റെ പുസ്തകം’ – പതിനൊന്നു വർഷത്തിനുശേഷം മേനംകുളത്ത് വീണ്ടും ലാൽ

തിരുവനന്തപുരം∙ മേനംകുളത്തെ മജിസ്ട്രേട്ടീവ് ബംഗ്ലാവിൽ മോഹൻലാൽ വീണ്ടും എത്തി. ‘വെളിപാടിന്റെ പുസ്തകം’ സിനിമ ചിത്രീകരണത്തിനുവേണ്ടി ആയിരുന്നു രണ്ടാംവരവ്. പതിനൊന്നു വർഷത്തിനു ശേഷമാണു ലാൽ ഇവിടെ എത്തുന്നത്. മുൻ എംഎൽഎയും റിട്ട.മജിസ്ട്രേട്ടുമായിരുന്ന ജെസി മൊറൈസിന്റെ ഇരുനില വീടാണു മജിസ്ട്രേട്ടീവ് ബംഗ്ലാവ്. മഹാസമുദ്രം ഷൂട്ടിങ്ങിനായി 2006ലാണു ലാൽ ഇവിടെ ആദ്യം എത്തിയത്. ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗമായിരുന്നു അന്നു ചിത്രീകരിച്ചത്. മുണ്ടുമടക്കിയുടുത്തു പങ്കായം കൊണ്ട് എതിരാളികളെ നേരിട്ട ഇസഹാക്കിനെ ഇന്നും ഇവർ …

Read More »

ചാംപ്യൻസ് ട്രോഫി ജയം; ഐസിസി റാങ്കിങ്ങിൽ പാക്കിസ്ഥാൻ ആറാമത്

ചാംപ്യൻസ് ട്രോഫി വിജയത്തിനു പിന്നാലെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ പാക്കിസ്ഥാനു മെച്ചം. എട്ടാമതായിരുന്ന ടീം ഇന്നലെ പ്രഖ്യാപിച്ച പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. ശ്രീലങ്കയും ബംഗ്ലദേശും പാക്കിസ്ഥാനു പിന്നിലായി. ഇതോടെ, 2019 ലോകകപ്പിനു പാക്കിസ്ഥാൻ നേരിട്ടു യോഗ്യത നേടാനുള്ള സാധ്യതയുമായി. സെപ്റ്റംബർ 30ലെ റാങ്കിങ് അനുസരിച്ച് ആദ്യ ഏഴു സ്ഥാനക്കാർക്കാണു ലോകകപ്പിനു നേരിട്ടു യോഗ്യത. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ, സെമിയിൽ ഇംഗ്ലണ്ട് എന്നീ മുൻനിര …

Read More »

വിനീത് വീണ്ടും ബ്ലാസ്റ്റേഴ്സിൽ

മെഹ്താബിബിനെയും നിലനിർത്തി . ജിംഗാനെ ഡ്രാഫ്റ്റിലൂടെ നേടിയെടുക്കാൻ ശ്രമം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന മലയാളിയായ വിനീതിനെ ബ്ലാസ്റ്റേഴ്സിൽ നിലനിർത്താൻ തീരുമാനം. കൂടാതെ മിഡ് ഫീൽഡർ മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്സിൽ തന്നെ നിലനിർത്തും . കഴിഞ്ഞ സീസണിൽ പ്രതിരോധ നിരയിലെ മിന്നും താരമായിരുന്ന സന്ദേശ് ജിംഗാനെ ഡ്രാഫ്റ്റിലൂടെ നേടിയെടുത്തു ടീമിലെത്തിക്കാനാണ് ശ്രമം. കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച വിനീതിനെ ടീമിൽ നിലനിർത്തിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്

Read More »

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു: വില 500 രൂപ

മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഈ മാസം പുറത്തിറക്കിയേക്കും. 500 രൂപ മാത്രമായിരിക്കും ഫോണിന്റെ വിലയെന്നും സൂചനയുണ്ട്. ജൂലായ് 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിക്കുക. വിലകുറച്ച് രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് പദ്ധതി. ജൂലായ് അവസാനത്തോടെയോ ആഗ്‌സറ്റ് ആദ്യവാരത്തിലൊ ഫോണ്‍ വിപണിയിലെത്തും. അതിനിടെ കഴിഞ്ഞ ഏപ്രില്‍ 11ന് പ്രഖ്യാപിച്ച 84 ദിവസത്തെ ധന്‍ധനാധന്‍ …

Read More »